നെയ്മറിനും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയ്ക്കും പെണ്‍കുഞ്ഞ് പിറന്നു
Updated: Oct 7, 2023, 11:13 IST
ബ്രസീലിയ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന് 'മാവി'യെന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്നെന്ന സന്തോഷ വാര്‍ത്ത ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്.
'ഞങ്ങളുടെ ജീവിതം പൂര്‍ണ്ണമാക്കാന്‍ ഞങ്ങളുടെ മാവിയെത്തി. സ്വാഗതം മകളേ. ഇതിനോടകം തന്നെ നീ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവളായിക്കഴിഞ്ഞു. ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി', കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നെയ്മറും ബ്രൂണയും കുറിച്ചു. പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തുന്നത്.