വധശിക്ഷയ്ക്ക് എതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ യെമൻ കോടതി തള്ളിയെന്ന് കേന്ദ്ര സർക്കാർ

 

 

വധശിക്ഷയ്ക്ക് എതിരെ യെമൻ കോടതിയിൽ നിമിഷ പ്രിയ നൽകിയ അപ്പീൽ തള്ളിയതായി കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അപ്പീലിൽ ഇളവ് അനുവദിക്കാൻ ഇനി യെമൻ പ്രസിഡന്റിന് മാത്രമേ കഴിയൂ എന്നും കേന്ദ്രം അറിയിച്ചു. യെമനിലേക്ക് പോകാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. 

 

യെമനിലേക്ക് ആരൊക്കെയാണ് പോകുന്നതെന്നും അവരുടെ യാത്ര സംബന്ധിച്ചുമുള്ള തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് യെമൻ കോടതി വധശിക്ഷ വിധിച്ചത്.