ഒമിക്രോണ്‍; സംസ്ഥാനത്തെ തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് നിയന്ത്രണം
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീയേറ്ററുകളില്‍ നിയന്ത്രണം വരുന്നു. സെക്കന്‍ഡ് ഷോകള്‍ നിയന്ത്രിക്കാനാണ് നീക്കം. രാത്രി 10 മണിക്ക് ശേഷമുള്ള പ്രദര്‍ശനത്തിന് അനുമതിയുണ്ടാവില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രി 10 മണിക്ക് ശേഷം ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 30 മുതല്‍ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ക്കൊപ്പം തീയേറ്ററുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവിലും തീയേറ്ററുകളുടെ കാര്യത്തില്‍ പരാമര്‍ശമില്ലാത്തതിനാലാണ് വ്യക്തത വരുത്തിക്കൊണ്ട് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.