ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും 

 


സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കും. കിറ്റുകൾ മുഴുവൻ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂർത്തിയാക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഇതുവരെ പകുതിയോളം പേർക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാർഡ് ഉടമകൾക്ക് കൂടി കിറ്റ് നൽകാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.