വോട്ട് അഭ്യർത്ഥിക്കുന്ന ബോർഡിൽ വി​ഗ്രഹത്തന്റെ ചിത്രം; വി. മുരളീധരനെതിരെ പരാതി നൽകി എൽഡിഎഫ്

 

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡിൽ വി​ഗ്രഹത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ സംഭവത്തിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി വി.മുരളീധരനെതിരെ പരാതി. എൽഡിഎഫാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയത്. വർക്കലയിലാണ് വിവാദമായ ബോർഡ് സ്ഥാപിച്ചത്. 

പ്രധാനമന്ത്രിയുടേയും വി. മുരളീധരന്റേയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.