കണ്ണൂരിലെ എംവി രാഘവൻ അനുസ്മരണ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല
Nov 9, 2023, 10:08 IST

കണ്ണൂരിൽ സിപിഐഎം അനുകൂല എംവി രാഘവൻ അനുസ്മരണ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല. സിഎംപി നേതാവ് സി പി ജോൺ വിഷയത്തിൽ അതൃത്പി അറിയിച്ചിരുന്നു. പിന്നാലെയാണ് പിന്മാറ്റം.
കണ്ണൂരിൽ സിപിഐഎം അനുകൂല എംവിആർ ട്രസ്റ്റിൻറെ, എംവി രാഘവൻ അനുസ്മരണ പരിപാടിയിലാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്നത്. എംവി രാഘവൻറെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മന്ത്രി വി എൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. നാളെയാണ് എംവി രാഘവൻറെ ഒൻപതാം ചരമവാർഷികം.