പാട്ടുപാടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദ്ദനം
Oct 4, 2023, 10:36 IST
കോഴിക്കോട്; പാട്ടുപാടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യർത്ഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം. കരിയത്താൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഷാമിൽ (17) ആണ് മർദ്ദനമേറ്റത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
പ്ലസ് ടു വിദ്യാർത്ഥികൾ ഷാമിലിനെ സ്കൂൾ ഗേറ്റിനു മുന്നിൽ തടഞ്ഞു നിർത്തി പാട്ടുപാടാൻ നിർബന്ധിക്കുകയായിരുന്നു. ഷാമിൽ വിസമ്മതിച്ചതിനെ തുടർന്ന് വിദ്യർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരാതി നൽകുമെന്ന് ഷാമിലിന്റെ മാതാപിതാക്കൾ പറഞ്ഞു.