പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നു: രാഹുൽ ഗാന്ധി

 

അദാനിക്കെതിരെ രാഹുൽ ഗാന്ധി. അദാനിക്കെതിരായ പത്രവാർത്ത ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. അദാനിയുടെ കൊളള ചൂണ്ടിക്കാട്ടുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുല്‍ഗാന്ധി ആഞ്ഞടിച്ചത്. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ പരാമർശം. മാധ്യമങ്ങൾക്ക് അദാനിക്കെതിരായ വാർത്തയിൽ താല്പര്യമില്ലെന്നും വിമർശനം.

ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് അദാനി ഇന്ത്യയിൽ വിൽക്കുന്നു, വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു, കരിഞ്ചന്ത വിൽപനക്ക് മോദി സർക്കാർ കൂട്ടുനിൽക്കുന്നു എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
കൽക്കരി അഴിമതി സംബന്ധിച്ച ഫിനാഷ്യൽ ടൈംസ് റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ ആരോപിച്ചത്. എന്നാല്‍ മോദി പതിവ് പോലെ അദാനിയെ സംരക്ഷിക്കുന്നു. എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണം നടക്കുന്നില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജെപിസി അന്വേഷണം നടത്തുമെന്നും രാഹുല്‍ഗാന്ധി.

കോടികളുടെ അഴിമതി പുറത്തുവന്നിട്ടും ഗൗതം അദാനിയെ നരേന്ദ്ര മോദി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ഗാന്ധി. അദാനിയുടെ കല്‍ക്കരി അഴിമതി സംബന്ധിച്ച പത്ര വാര്‍ത്ത ഉയര്‍ത്തികാട്ടിയായിരുന്നു രാഹുല്‍ഗാന്ധിയുടെ പുതിയ ആരോപണം. അദാനിക്കെതിരെ വാര്‍ത്ത നല്‍കാന്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജെപിസി അന്വേഷണം നടത്തുമെന്നും രാഹുല്‍ഗാന്ധി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ അദാനി വിഷയം കൂടി ഉയര്‍ത്തി പ്രചരണം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം