പ്രധാനമന്ത്രി വയനാട്ടിലേക്ക്; ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് സൂചന
Aug 7, 2024, 19:04 IST
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തബാധിതമേഖല സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിലൊന്നിൽ പ്രധാനമന്ത്രി മുണ്ടക്കൈ സന്ദർശിക്കും. സന്ദർശനം സംബന്ധിച്ച് സൂചനകൾ നേരത്തെ സംസ്ഥാന ബി.ജെ.പി നേതാക്കൾ നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എസ്.പി.ജി. സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 224 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് അവസാനം ലഭിച്ച ഔദ്യോഗിക കണക്ക്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് 414 പേർക്ക് ജീവൻ നഷ്ടമായെന്നാണ്. 154 പേരെ കാണാതായെന്നാണ് കണക്ക്. 88 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.