ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപറയാനല്ല; എ എൻ ഷംസീർ
Aug 3, 2023, 13:12 IST
പുതുതലമുറയെ തെറ്റായ വസ്തുതകൾ പഠിപ്പിക്കരുതെന്നും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപറയാനല്ല എന്നും സ്പീക്കർ എ എൻ ഷംസീർ. ശക്തരായ മതനിരപേക്ഷകൻ ആകുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, മതരാഷ്ട്രമാക്കാൻ ശ്രമിച്ചാൽ ചെറുത്തുതോൽപ്പിക്കണമെന്നും സ്പീക്കർ പറഞ്ഞു. മേലാറ്റൂർ ആർഎംഎച്ച്എച്ചഎസിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. അത് ഉയർത്തിപിടിക്കണം . ജനാധിപത്യപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്.എൻസിഇആർടി പുസ്തകത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു.ശക്തനായ മതനിരപേക്ഷനാവുക എന്നത് ആധുനികകാലത്ത് ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു