വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; മദ്യക്കുപ്പികള്‍ കണ്ടെത്തി, നടപടിക്ക് നിര്‍ദേശം

 

വടകര റസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മന്ത്രി വിലയിരുത്തി. മദ്യക്കുപ്പികളും കണ്ടെടുത്ത സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫെയിസ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്റ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യകുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു എന്ന് ഫെയിസ്ബുക്കില്‍ മന്ത്രി കുറിച്ചു. പരിശോധനയുടെ വീഡിയോയും പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോ കാണാം