പുതുപ്പള്ളി തിരഞ്ഞെടുപ്പ്; ജെയ്ക്ക് സി തോമസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

 


കോട്ടയം: പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ മുമ്പാകെയാണ് ജെയ്ക് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പുതുപ്പള്ളിയിലെത്തിയിരുന്നു. ഇവരെ കണ്ട ശേഷമാണ് ജില്ലാ നേതാക്കൾക്കൊപ്പമെത്തി ജെയ്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ്‌. സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർഥി ലിജിൻലാലും വ്യാഴാഴ്‌ച നാമനിർദേശപത്രിക നൽകും. 

എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകീട്ട് നാലിന് മണർകാട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.