53 വർഷം ഉമ്മൻ‌ചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളിൽ ഭദ്രം; അച്ചു ഉമ്മൻ 

 

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വന്‍ ഭൂരിപക്ഷ മുന്നേറ്റത്തില്‍ വികാരഭരിതയായി സഹോദരി അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിവര്‍ക്കുള്ള പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. 53 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍ ഭദ്രമാണെന്നും ഇത്രയും കാലം ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന് തെളിയിക്കുന്നതാണ് ഈ ഫലമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.


ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നല്‍കിയ ബഹുമതിയെക്കാള്‍ വലുതാണ് പുതുപ്പള്ളി ഇന്ന് ഉമ്മന്‍ചാണ്ടിക്ക് നല്‍കിത്. ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടി. അങ്ങനെ വേട്ടയാടിവര്‍ക്ക് മുഖത്തേറ്റ പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 53 കൊല്ലം ഇവിടെ ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന് തെളിയിക്കുന്നതാണ് ഈ ഫലം. ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്തതൊക്കെ ഇനിയും മതിയെന്ന് ജനം തിരിച്ചറിഞ്ഞെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.