ചുമട്ട് തൊഴിലാളിയായി രാഹുൽ ഗാന്ധി; ദൃശ്യങ്ങൾ വൈറൽ
 

 

ഡൽഹി ആനന്ദ് വിഹാർ ടെർമിനലിൽ പോർട്ടറുടെ വേഷത്തിൽ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമക്കുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലോറി ഡ്രൈവർമാർ, മെക്കാനിക്കുകൾ, കർഷകർ, പച്ചക്കറി കച്ചവടക്കാർ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാരോടൊപ്പം രാഹുൽ സംവദിക്കുന്ന വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു.

ചുമട്ട് തൊഴിലാളിയുടെ ചുവന്ന ഷർട്ട് ധരിച്ച് സ്യൂട്ട്കേസുമായി നടന്നുപോകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പെട്ടിചുമന്ന രാഹുൽ പോർട്ടർമാർക്കൊപ്പം ഏറെ നേരം ചെലവിട്ട ശേഷമാണ് മടങ്ങിയത്.