ലഡാക്കിലേക്ക് ബൈക്ക് ഓടിച്ച് രാഹുൽ ഗാന്ധി; ചിത്രങ്ങൾ വൈറൽ
Aug 19, 2023, 16:55 IST
പിതാവ് രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ലഡാക്കിലേക്ക് ബൈക്ക് യാത്രയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാംഗോംഗ് തടാക കരയിലാണ് ഇപ്രാവശ്യം പിതാവിന്റെ ജന്മദിനം രാഹുൽ ആഘോഷിക്കുക. കെടിഎമ്മിന്റെ 390 അഡ്വഞ്ചർ ബൈക്കിലാണ് രാഹുലിന്റെ യാത്ര. ബൈക്കിംഗ് ഗിയർ അണിഞ്ഞുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ രാഹുൽ പങ്കുവെച്ചു.
രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ഞായറാഴ്ചയാണ് . തൻറെ പിതാവിന് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പാൻഗോങ് തടാകമെന്ന് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. അന്ന് രാഹുൽ പാംഗോങ് തടാകക്കരയിൽ ചെലവഴിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദർശനമാണിത്.