ഈറ്റ് കൊച്ചി ഈറ്റ് സോഷ്യൽ മീഡിയ കൂട്ടായ്മയിലെ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

 

ഈറ്റ് കൊച്ചി ഈറ്റ് എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയിലെ രാഹുൽ എൻ കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി മാടവനയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാത്രി രാഹുലിനെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ രാഹുലിന്റെ അച്ഛനെ വിളിക്കുകയും തുടർന്നു നടത്തിയ പരിശോധനയിൽ ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിൽ രാഹുലിനെ കണ്ടെത്തുകയുമായിരുന്നു. 

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാഹുൽ കഴിഞ്ഞ രാത്രി അസ്വസ്ഥനായിരുന്നുവെന്നാണ് സുഹൃത്തുക്കൾ അറിയിച്ചത്. പനമ്പിള്ളി നഗറിൽ രാഹുൽ പാർട്നർഷിപ്പിൽ ഒരു കോഫി ഷോപ്പ് ആരംഭിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.