വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ കൂടാതെ സ്‌പെഷ്യല്‍ അലവന്‍സും വേണം; ആവശ്യവുമായി ഐ.എ.എസ്. അസോസിയേഷന്‍
വിരമിച്ച ഐഎഎസുകാര്‍ക്ക് പെന്‍ഷന്‍ കൂടാതെ സ്‌പെഷ്യല്‍ അലവന്‍സും നല്‍കണമെന്ന് ആവശ്യം. ഐഎഎസ് അസോസിയേഷനാണ് ഈ ആവശ്യം ഉന്നയിച്ചത്. ഐ.എ.എസ്. അസോസിയേഷന്‍ സെക്രട്ടറി എം.ജി. രാജമാണിക്യം 2022 സെപ്റ്റംബര്‍ 27-നാണ് ഇത് സംബന്ധിച്ച കത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
വിരമിച്ച ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇത് യഥാക്രമം 25,000, 20,000 എന്നിങ്ങനെയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഓള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് വിരമിച്ച ശേഷം പെന്‍ഷന്‍ അല്ലാതെ മറ്റ് അധിക അലവന്‍സുകള്‍ ഒന്നും ലഭിക്കുന്നില്ലെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.
അതിനാല്‍ വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കത്തില്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. കത്ത് ലഭിച്ച് ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല.