സജി ചെറിയാൻ, വൈകാതെ മതേതര കേരളം താങ്കൾക്കുള്ള ചികിത്സാ കുറിപ്പടി എഴുതിത്തരും- എ.പി. സ്മിജി
സിപിഎമ്മിൽനിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാൻ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തുന്നതെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ എ.പി.സ്മിജി. ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല സിപിഎമ്മിനെ ബാധിച്ചിട്ടുള്ളതെന്നും വൈകാതെ മതേതര കേരളം സജി ചെറിയാന് ചികിത്സാ കുറിപ്പടി എഴുതിത്തരുമെന്നും സ്മിജി പ്രതികരിച്ചു. മലപ്പുറത്തും കാസർകോട്ടും ജയിച്ചവരുടെ പേര് നോക്കൂ എന്ന സജി ചെറിയാന്റെ പ്രസ്താവനയോട് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു ലീഗ് നേതാവ് കൂടിയായ സ്മിജി.
സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാൻ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തുന്നത് എന്ന് തോന്നിപ്പോവുന്നു..
ബഹുമാനപ്പെട്ട സജി ചെറിയാൻ,
ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല സി.പി.എമ്മിനെ ബാധിച്ചിട്ടുള്ളത്..
തദ്ദേശ തെരഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് താങ്കളുടെ അടിമ മനസ്സിന്റെ കുഴപ്പമാണ്..