'പ്രതി നായിക' ആത്മകഥയുമായി സരിത എസ് നായർ
Sep 15, 2023, 14:30 IST
സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി സരിത എസ് നായർ. ‘പ്രതിനായക’ എന്ന പുസ്തകത്തിന്റെ കവർ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് ആത്മകഥ വിവരം സരിത പുറത്തുവിട്ടത്.
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്‌പോൺസ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.‘ഞാൻ പറഞ്ഞത് എന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന’ ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്.