രണ്ടു ലോകയുദ്ധങ്ങൾ, സ്പാനിഷ് ഫ്ലൂ, കോവിഡ്; ഇതെല്ലാം കണ്ട ഒരമ്മൂമ.

ലോകത്തെ നടുക്കിയ ചരിത്ര സംഭവങ്ങൾക്കെല്ലാം സാക്ഷിയായ ഒരു സ്ത്രീ. രണ്ടു ലോക യുദ്ധങ്ങൾ, സ്പാനിഷ് ഫ്ലൂ, കോവിഡ് തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും ലോകത്തെ പിടിച്ചുലച്ച മഹാമാരികൾക്ക് മുന്നിൽ പതറാതെ നിന്ന ഒരമ്മൂമ. സ്കോട്ട്ലാന്റിലെ ഏറ്റവും പ്രായമേറിയ വ്യക്തിയായ ലുയിസ വിൽസൺ 109 പിറന്നാൾ ആഘോഷിച്ചു. ബ്രിട്ടീഷ് രാജ്ഞി അയച്ച പിറന്നാൾ ആശംസ കാർഡും തന്റെ ഏറ്റവും ഇഷ്ടപ്പെട്ട വെതേഴ്സ് ഒറിജിനൽ മിഠായികളും കുടുംബവും ആഘോഷത്തിന് ഒപ്പം ചേർന്നു. കുടുംബത്തിലെ ഏറ്റവും മൂത്ത ലുയിസയും ഏറ്റവും ഇളയ കൊച്ചു മകളും തമ്മിൽ 107 വയസ്സിന്റെ വ്യത്യാസം ഉണ്ട്. എന്നാലും രാജ്യത്തെ ഏറ്റവും പ്രായമുള്ള വ്യക്തി താൻ ആണെന്ന കാര്യം ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല ഈ അമ്മൂമ്മക്ക്.
 

ലോകത്തെ നടുക്കിയ ചരിത്ര സംഭവങ്ങൾക്കെല്ലാം സാക്ഷിയായ ഒരു സ്ത്രീ. രണ്ടു ലോക യുദ്ധങ്ങൾ, സ്പാനിഷ് ഫ്ലൂ, കോവിഡ് തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും ലോകത്തെ പിടിച്ചുലച്ച മഹാമാരികൾക്ക് മുന്നിൽ പതറാതെ നിന്ന ഒരമ്മൂമ. സ്കോട്ട്ലാന്റിലെ ഏറ്റവും പ്രായമേറിയ വ്യക്തിയായ ലുയിസ വിൽസൺ 109 പിറന്നാൾ ആഘോഷിച്ചു. ബ്രിട്ടീഷ് രാജ്ഞി അയച്ച പിറന്നാൾ ആശംസ കാർഡും തന്റെ ഏറ്റവും ഇഷ്ടപ്പെട്ട വെതേഴ്സ് ഒറിജിനൽ മിഠായികളും കുടുംബവും ആഘോഷത്തിന് ഒപ്പം ചേർന്നു.

കുടുംബത്തിലെ ഏറ്റവും മൂത്ത ലുയിസയും ഏറ്റവും ഇളയ കൊച്ചു മകളും തമ്മിൽ 107 വയസ്സിന്റെ വ്യത്യാസം ഉണ്ട്. എന്നാലും രാജ്യത്തെ ഏറ്റവും പ്രായമുള്ള വ്യക്തി താൻ ആണെന്ന കാര്യം ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല ഈ അമ്മൂമ്മക്ക്.

1912ലാണ് ഗ്ലാസ്ഗോയിലെ ഷോലാന്റിൽ അഞ്ചു മക്കളിൽ മൂത്തവർ ആയി ഇവർ ജനിക്കുന്നത്. സഹോദരങ്ങളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതും ലുയിസ മാത്രമാണ്. പിന്നീട് പെസ്‌ലിയിലേക്ക് താമസം മാറ്റിയ ഇവർ ക്ലറിക്കൽ അസിസ്റ്റന്റ് ആയി ജോലി നോക്കി. 1940ൽ റോബർട്ട് എന്നയാളെ വിവാഹം ചെയ്തു. 1989ൽ റോബർട്ട് മരിച്ചു. ഇവർക്ക് രണ്ടു പെൺകുട്ടികൾ ആണ്.

കിടപ്പിലാണ്, അധികം എഴുന്നേറ്റു നടക്കാൻ ഒന്നും വയ്യ, എന്നാലും തന്നെ കാണാൻ ആളുകൾ വരുന്നത് ഈ അമ്മൂമ്മക്ക് ഇഷ്ടമാണ്. അവരോട് സംസാരിക്കാനും. ഇടക്ക് മക്കളോടൊപ്പം കാറിൽ സവാരി നടത്താൻ പോകും.

തന്റെ മുന്നിലൂടെ കുറെ ദുരന്തങ്ങൾ കടന്നുപോയി എങ്കിലും അതിനെപ്പറ്റിയൊന്നും ഓർക്കാൻ ഈ അമ്മൂമ്മ ഇഷ്ടപ്പെടുന്നില്ല. സന്തോഷമായി ഇരിക്കുക എന്നതാണ് ആയുസ്സിന്റെ രഹസ്യം എന്നാണ് ലുയിസ വിൽസൺ പറയുന്നത്.