സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു
Oct 19, 2023, 10:16 IST
സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുള്ള സീരിയലുകളുടെ സംവിധായകനാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനമാണ് അവസാനത്തെ പരമ്പര. സിനിമകളും സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ആദിത്യൻ.