ലൈംഗിക പീഡനക്കേസ്; ബിഗ്‌ ബോസ് താരം ഷിയാസ് കരീം പിടിയിൽ 

 


ലൈംഗിക പീഡനക്കേസിൽ നടനും മോഡലുമായ ഷിയാസ് കരീമിനെ പിടികൂടി. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. ഇയാൾക്കായി നേരത്തെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസർഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. യുവതിയിൽ നിന്ന് ഷിയാസ് കരീം 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ചും അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തും. ചന്തേര പൊലീസ് സംഘം എറണാകുളത്തും മൂന്നാറിലുമെത്തി തെളിവുകൾ ശേഖരിക്കും. പീഡന പരാതി ഉയർന്നതിന് പിന്നാലെ തന്റെ വിവാഹം നിശ്ചയിച്ച വിവരം ഷിയാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.