‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി

 

ബ്രോ ഡാഡി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി. ജൂനിയര്‍ ആര്‍ടിസ്റ്റാണ് ഇയാള്‍ക്കെതിരെ പരാതി സമര്‍പ്പിച്ചത്. റോള്‍ വാഗ്ദാനം ചെയ്ത് തന്നെ ഹൈദരാബാദില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ജൂനിയര്‍ ആര്‍ടിസ്റ്റ് പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു.

2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇയാള്‍ ആറര ലക്ഷം രൂപ കവര്‍ന്നെന്നും പരാതിയുണ്ട്. കൊല്ലം ഓച്ചിറ സ്വദേശിയാണ് മന്‍സൂര്‍.

അതേസമയം കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പരാതി നല്‍കിയ നടി പ്രതികരിച്ചു. നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.