ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് സൂചന
ഇടുക്കി, പൈനാവ് എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചത്. കൊലയ്ക്ക് പിന്നില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.
ഇന്ന് നടന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എസ്എഫ്‌ഐ കെ.എസ്.യു സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. ഉച്ചയോടെയാണ് സംഭവമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് വിവരം. കുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്.
കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ധീരജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റയാളെ തീവ്രവപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറുതോണി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് എന്‍ജിനീയറിംഗ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം ഒഴിയണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു.