ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' പ്രകാശനം ചെയ്തു

 

യുഎയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' പ്രകാശനം ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. 

മരിച്ചതിനുശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ഇനിയും നീതി ലഭിക്കാനുണ്ടെന്നും ജീവിതത്തില്‍ കുറുക്കു വഴികള്‍ സ്വീകരിക്കാത്തതിന്റെ തിക്താനുഭവം ഉമ്മന്‍ചാണ്ടി അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പുസ്തക പ്രേമികളുടെ തിരക്കും വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. യുഎഇയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികൾ കഴിഞ്ഞ ദിവസം അന്തരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എത്തിയിരുന്നു.