ഷൂട്ടിങ് താരം ജസ്പാൽ റാണ അന്തരിച്ചു

49 വയസ്സായിരുന്നു
 

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ മനു ഭാക്കറിന്‍റെ പരിശീലകനായിരുന്നു. ഇന്ത്യൻ ജൂനിയർ, സീനിയർ ഷൂട്ടിങ് ടീമിന്‍റെ പരിശീലകനായും പ്രവർത്തിച്ചു. നാലു ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടി. ക്വാലലംപുരിലെ 98 കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിട്ടുണ്ട്. മ്യൂണിക്കിൽ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ടീമിനൊപ്പം പങ്കെടുത്ത് മടങ്ങിയെത്തിയ ജസ്പാളിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി സകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.