സിനിമ നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

 

സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 69 വയസായിരുന്നു. നിരവധി ചിത്രങ്ങളുടെ നിശ്ചല ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള സുനില്‍ ഗുരുവായൂര്‍ ഭരതന്‍ ചിത്രമായ വൈശാലിയിലൂടെയാണ് ചലച്ചിത്ര മേഖലയില്‍ എത്തിയത്.

തിങ്കളാഴ്ച രാത്രി ശ്വാസംമുട്ടലിനെ തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് നടക്കും. മൃതദേഹം ഗുരുവായൂര്‍ നെന്‍മിനിയിലെ വസതിയില്‍. അംബികയാണ് ഭാര്യ. അനിത രാജ്, അനില്‍ രാജ് എന്നിവര്‍ മക്കളാണ്. ചലച്ചിത്ര രംഗത്തെ നിരവധി പേര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.