മോദി സർക്കാർ സമ്പൂർണ്ണപരാജയമെന്ന് സുബ്രമണ്യം സ്വാമി; തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്
Updated: Nov 25, 2021, 13:20 IST
നരേന്ദ്ര മോദി സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് സൂചിപ്പിച്ച് ബിജെപി നേതാവും എംപിയുമായ സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്. മോദി സർക്കാറിന്റെ റിപ്പോർട്ട് കാർഡ് എന്ന പേരിൽ ആണ് സ്വാമി ട്വീറ്റ് ചെയ്തത്. സാമ്പത്തികരംഗം- പരാജയം, അതിർത്തി സുരക്ഷ- പരാജയം, വിദേശ നയം- അഫ്ഗാനിൽ പരാജയം, ദേശീയ സുരക്ഷ- പൊഗാസസ് എൻഎസ്ഒ, ആഭ്യന്തര സുരക്ഷ- കഷ്മീറിൽ പാളി, ആരാണ് ഉത്തരവാദി- സുബ്രമണ്യം സ്വാമി. ഇതായിരുന്നു അദേഹത്തിന്റെ ട്വീറ്റ്.
അതേസമയം സുബ്രമണ്യം സ്വാമി തൃണമൂൽ കോൺഗ്രസിലേക്ക് പോകുന്നു എന്ന രീതിയിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇന്നലെ സ്വാമി ദില്ലിയിൽ മമ്ത ബാനർജിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിനു ശേഷം അദേഹം മമ്തയെ പുകഴ്ത്തി ട്വീറ്റും ചെയ്തിരുന്നു.