ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിം കോടതി നോട്ടീസ്
Nov 20, 2023, 12:25 IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ കേരളത്തിന്റെ ഹർജിയിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ തീരുമാനം എടുക്കാത്തതിനെതിരായ കേരള സർക്കാരിന്‍റെ ഹർജിയിലാണ് നോട്ടീസ്.
വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിയ്ക്കും. അന്ന് കോടതിയിൽ ഉണ്ടാകണമെന്ന് സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി. കേന്ദ്രസർക്കാർ, ഗവർണർ അടക്കം എല്ലാ എതിർ കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം