തമിഴ് നടൻ വിജയ് ആന്‍റണിയുടെ മകൾ തൂങ്ങി മരിച്ചു 

 

ചെന്നൈ: തമിഴ് നടൻ വിജയ് ആന്‍റണിയുടെ മകൾ മീര (16) തൂങ്ങി മരിച്ചു. ചെന്നൈയിലെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.