തമിഴ് ചലച്ചിത്ര താരം ജൂനിയർ ബാലയ്യ അന്തരിച്ചു 

 


തമിഴ് ചലച്ചിത്ര താരം ജൂനിയർ ബാലയ്യ എന്ന രഘു ബാലയ്യ അന്തരിച്ചു. 70 വയസായിരുന്നു. ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിലെ വലസരവക്കത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രമുഖ നടൻ ടി എസ് ബാലയ്യയുടെ മകനായതിനാലാണ് അദ്ദേഹത്തെ  ജൂനിയർ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്.

1975 ൽ മേൽനാട്ട് മരുമകൾ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തി. പിന്നീട് കരഗാട്ടക്കാരൻ, സുന്ദര കാണ്ഠം, വിന്നർ, സട്ടൈ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചിത്തി, വാഴ്‌കൈ, ചിന്ന പാപ്പ പെരിയ പാപ്പ എന്നീ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. അജിത്ത് കേന്ദ്ര തഥാപാത്രത്തിൽ എത്തിയ നേർകൊണ്ട പാർവയിൽ പ്രധാന വേഷമാണ് ജൂനിയർ ബാലാജി കൈകാര്യം ചെയ്തത്. 2021 ലെ ‘യെന്നങ്ക സർ ഉംഗ സട്ടം’ എന്ന ചിത്രമാണ് ബാലാജി അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ നടന് അനുശോചനം അറിയിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.