മണിപ്പൂരിന് സഹായവുമായി തമിഴ്നാട്
Updated: Aug 1, 2023, 17:14 IST
മണിപ്പൂരിന് സഹായവുമായി തമിഴ്നാട്. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കത്തയച്ചു. 10 കോടി രൂപയുടെ ആവശ്യ സാധനങ്ങൾ അയക്കാമെന്ന് എം കെ സ്റ്റാലിൻ അറിയിച്ചു. മണിപ്പൂർ മുഖ്യമന്ത്രി അനുവദിച്ചാൽ സഹായം നൽകാമെന്ന് എം കെ സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് സഹായങ്ങൾ വിതരണം ചെയ്യുന്നതിന് ആവശ്യമായ സമ്മതം നൽകണമെന്ന് എംകെ സ്റ്റാലിൻ മണിപ്പൂർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. മണിപ്പൂരിലെ തമിഴരോട് നന്ദി അറിയിക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.