റോബിൻ ബസിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്

 


പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് തമിഴ്നാട് എം വി ഡി പിഴ ചുമത്തിയിരുന്നു.  കേരള സർക്കാർ ആവശ്യപ്പെട്ടിട്ടാണ് ഈ നടപടിയെന്നാണ് ബസുടമ ഗിരീഷിന്റെ ആരോപണം.


റോബിൻ ബസിന് ഇന്നും കേരള മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരുന്നു . പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.