തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല; കാബൂള്‍ ചാവേര്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ബൈഡന്‍

 
അഫ്​ഗാനിസ്ഥാനിലെ കാബൂളിൽ നടന്ന ചാവേർ ആക്രമണത്തിൽ  പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. 13 യു.എസ് സൈനികര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദികൾക്ക് മാപ്പില്ലെന്നും അവരെ വെറുതെ വിടില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞത്.

അഫ്​ഗാനിസ്ഥാനിലെ കാബൂളിൽ നടന്ന ചാവേർ ആക്രമണത്തിൽ  പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. 13 യു.എസ് സൈനികര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദികൾക്ക് മാപ്പില്ലെന്നും അവരെ വെറുതെ വിടില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞത്.വികാര നിര്‍ഭരനായി സംസാരിച്ച ബൈഡന്‍ ആക്രമികളെ വേട്ടയാടി പിടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തിരിച്ചടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ബൈഡന്‍ പെന്റഗണിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇന്നലെയാണ് കാബൂളിൽ ഇരട്ട ചാവേർ ആക്രമണം ഉണ്ടായത്. പത്തു വർഷത്തിനിടെ അമേരിക്കയ്ക്ക് അഫ്​ഗാനിൽ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണ് ഇന്നലത്തേത്.

 'തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയാമെന്ന് നിങ്ങള്‍ ഒരിക്കലും കരുതേണ്ട. ഞങ്ങള്‍ ഞങ്ങളുടെ രക്ഷാപ്രവര്‍ത്തനം തുടരും,' ബൈഡന്‍ പറഞ്ഞു.