മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം; മന്ത്രി ലിജു
മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ്സ് വ്യക്തമാക്കിയതിനു ശേഷം മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളൂവെന്ന നിര്‍ദേശവുമായി എക്‌സൈസ് മന്ത്രി എം. ലിജു. സംസ്ഥാനത്തെ ബാറുകള്‍ക്കാണ് മന്ത്രിയുടെ നിർദേശം. 23 വയസ്സാണ് കേരളത്തില്‍ അംഗീകരിക്കപ്പെട്ട മദ്യ ഉപഭോഗത്തിന്റെ പ്രായം. കുട്ടികള്‍ക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. നെടുമ്പാശ്ശേരിയില്‍ അപകടം ഉണ്ടായപ്പോള്‍ താന്‍ തന്നെയാണ് എക്‌സൈസിനോട് കേസെടുക്കാന്‍ പറഞ്ഞത്. കുട്ടികള്‍ക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇനിയും വിട്ടുവീഴ്ചയില്ല. ആധാർ കാര്‍ഡ് പരിശോധിച്ചേ മദ്യം കൊടുക്കാവൂവെന്നും ലിജു പറഞ്ഞു.
റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് എന്ന സംസ്‌കാരം കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ലഹരി കുറച്ചുകൊണ്ടു വരുകയും അതേസമയം ടൂറിസം സെക്ടറിലെ തളര്‍ത്താതിരിക്കുകയും ചെയ്യുന്ന ബാലന്‍സായ നയമാണ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്നില്ലെങ്കിലും എക്‌സൈസിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു.