‘അതിക്രമം ഉണ്ടായത് ദുബായിൽ വെച്ച്; നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചു’; പരാതിക്കാരി

 

ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായതെന്ന് നിവിൻ പോളിക്ക് എതിരെ പരാതി നൽകിയ യുവതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് യുവതി ട്വൻ്റിഫോറിനോട് പ്രതികരിച്ചു. കേസിലെ ഒന്നാം പ്രതിയായ ശ്രേയയാണ് ഇവരെ പരിചയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. സിനിമിയിൽ വാ​ഗ്ദാനം ചെയ്താണ് നിർമാതാവ് എകെ സുനിലിനെ പരിചയപ്പെടുത്തിയത്.

റൂമിൽ പൂട്ടിയിട്ടെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി പറയുന്നു. ഭർത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ​ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉയർന്നതായും യുവതി പറയുന്നു. നടൻ നിവിൻ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് പരാതിക്കാരി പറയുന്നു. കുറ്റം ചെയ്തവർ ചെയ്തുവെന്ന് പറയില്ലല്ലോ എന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും യുവതി പറയുന്നു.

പരാതിയിൽ ഉറച്ച് നിൽക്കുന്നതായി യുവതി വ്യക്തമാക്കി. നേരത്തെ പരാതി നൽകിയതാണെന്നും ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. തെളിവില്ലെന്ന് പറഞ്ഞാണ് നടപടിയെക്കാതിരുന്നത്. തുടർന്നാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. കേസ് കൊടുത്തതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി പറഞ്ഞു. കുംടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞമാസം പരാതിക്കാരി പോലീസിനെ സമീപിച്ചിരുന്നു.