മാത്യു കുഴൽനാടന് വേണ്ട ചികിത്സ കോൺഗ്രസ് നൽകണം, അതിനുള്ള കാശ് ഡിവൈഎഫ്ഐ കൊടുക്കാം; എ എ റഹീം 

 

കെ പി സി സി ഭാരവാഹിയാകുക എന്നതാണ് മാത്യു കുഴൽനാടൻ്റെ ആവശ്യമെന്ന് എ എ റഹീം എം പി. മാത്യു കുഴൽനാടന്റേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളാണ്. അറ്റൻഷൻ സീക്കിങ് സിൻഡ്രോമാണ് അദ്ദേഹത്തിനെന്നും എ എ റഹീം എം പി മാധ്യമങ്ങളോട് പറഞ്ഞു

കെ പി സി സി ഭാരവാഹിയാകുക എന്നതാണ് മാത്യു കുഴൽനാടൻ്റെ ആവശ്യം. കേരളത്തിലെ രാഷ്ട്രീയത്തെ ഇത് മലിനമാക്കുന്നു. കേരളം ഇത് തിരിച്ചറിയണം. മാത്യു കുഴൽനാടന് വേണ്ട ചികിത്സ കോൺഗ്രസ് നൽകണം. വേണമെങ്കിൽ അതിനുള്ള കാശ് ഡിവൈഎഫ്ഐ കൊടുക്കാമെന്നും എ എ റഹീം എം പി വ്യകത്മാക്കി.

തിരുവിതാംകൂർ ദേവസംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖ ഒഴിവാക്കാനുള്ള തീരുമാനം മാതൃകപരമാണെന്നും, ഇപ്പോഴത്തെ ശക്തമായ നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.