74 കാരന്‍ പീഡിപ്പിച്ച പത്തു വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു
Oct 25, 2021, 10:21 IST
74 വയസുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പത്തുവയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ചങ്ങനാശേരി, കുറിച്ചിയിലാണ് സംഭവം. സംഭവത്തിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ചയാണ് കേസിലെ പ്രതിയായ യോഗീദക്ഷനെ പോലീസ് പിടികൂടിയത്. ഇയാള്‍ പലചരക്ക് കട നടത്തുകയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയിരുന്ന കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് കേസ്. വിവരം പുറത്തു പറയാതിരിക്കാന്‍ കുട്ടിക്ക് മിഠായി നല്‍കുകയും ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറസ്റ്റിലായ പ്രതിയെ കോട്ടയം മൊബൈല്‍ കോടതി റിമാന്‍ഡ് ചെയ്തു.