സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാരിനെ അനുവദിക്കില്ല; ചാണ്ടി ഉമ്മൻ 

 

മാടപ്പള്ളി: സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന്‌ ചാണ്ടി ഉമ്മൻ എംഎൽഎ. സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളി സമരപ്പന്തലിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സബീഷ് നെടുമ്പറമ്പിലാണ് ഉപവാസസമരം നടത്തിയത്.