ആരോഗ്യനില പൂർണ്ണ തൃപ്തികരം; അബിഗേൽ സാറ ആശുപത്രി വിട്ടു

 

ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറ റെജി ആശുപത്രി വിട്ടു. കുട്ടിയുടെ ആരോഗ്യനില പൂർണ്ണ തൃപതികരമാണ്. മാനസിക സമ്മർദ്ദമോ ആഘാതമോ കുഞ്ഞിന് ഇല്ലെന്ന് കൗൺസിലിംഗിന് ശേഷം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. പരിശോധനകളും കൗൺസിലിംഗും കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. എന്നാൽ പൊലീസ് മൊഴിയെടുക്കുന്നത് ഉൾപ്പെടെ തുടർന്നതിനാലാണ് ഇന്നലെ ഡിസ്ചാർജ് ചെയ്യാതിരുന്നത്. 

അതേസമയം പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ കണ്ടെത്താനുണ്ട്.