തകർത്തെറിഞ്ഞത് അപകടകാരിയായ ഫത്ത 2 മിസൈൽ! ഇന്ത്യൻ പ്രതിരോധ സംവിധാനം ശക്തം
 

മിസൈലുകൾ അയച്ചത് ഡൽഹി ലക്ഷ്യമാക്കി
 

പാക്കിസ്ഥാൻ നിർമിത ഫത്താ 2  മിസൈലുകളാണ് ഡൽഹി ലക്ഷ്യമാക്കി കുതിച്ചെത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ‌. ഇന്ത്യൻ പ്രതിരോധ സംവിധാനമായ ബറാക് 8 ഹരിയാനയിലെ സിർസയുടെ ആകാശത്ത് വെച്ച് ഈ മിസൈലുകൾ വിജയകരമായി തടഞ്ഞുനിർത്തി നശിപ്പിച്ചുവെന്നും വാർത്തകൾ വരുന്നു. എന്താണ് ഫത്താ, എങ്ങനെയാണ് ഈ മിസൈൽ അപകടകരമാകുന്നത്?

ഇറാനും ഫത്താ 2 എന്ന സമാന പേരുള്ള ഒരു മിസൈലുണ്ട്. പക്ഷേ ഇന്ത്യയുടെ അന്തരീക്ഷത്തില്‍ പരാജയപ്പെട്ടത് പാക്കിസ്ഥാൻ തദ്ദേശീയമായി നിർമിച്ച മിസൈലാണ്. ഫത്താ എന്ന പേരിനർഥം ജേതാവ് എന്നതാണെന്നതും വിരോധാഭാസമാണ്. 400 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണ് ഫത്താ 2. 

10 മീറ്ററിൽ താഴെയാണ് CEP(Circular Error Probable ) കൃത്യത.ഈ മിസൈൽ സൂപ്പർസോണിക് വേഗത പ്രാപ്തമാക്കുന്ന ഒരു ഡ്യുവൽ-ത്രസ്റ്റ് സോളിഡ് റോക്കറ്റ് മോട്ടറാണ് ഉപയോഗിക്കുന്നത്. ഒരു മൊബൈൽ ട്വിൻ-സെൽ കാനിസ്റ്ററിൽ നിന്നാണ് സാധാരണ വിക്ഷേപിക്കാറുള്ളത്.