പാർട്ടി നിലപട് ഉയർത്തിപ്പിടിക്കും; എം.വി ഗോവിന്ദൻ നൽകിയ വിശദീകരണമാണ് തന്റെ നിലപാടെന്ന് അഡ്വ.കെ.അനിൽ കുമാർ

 

തട്ടം പരാമർശത്തിൽ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ.അനിൽ കുമാർ. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുമെന്നും എം.വി ഗോവിന്ദൻ നൽകിയ വിശദീകരണമാണ് തന്റെ നിലപാടെന്നും അനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പാർട്ടി ചൂണ്ടിക്കാട്ടിയത് ഏറ്റെടുക്കുന്നുവെന്നും അനിൽ കുമാർ വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കും:
എസ്സൻസ് സമ്മേളനത്തിൽ അവർ ഉന്നയിച്ച ഒരുവിഷയത്തോട് ഞാൻ നടത്തിയ മറുപടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം എന്റെ നിലപാടാണു്. കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ് തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തിൽ ഒരു മിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കും’ പാർട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റു് കാരനെന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു.
– അഡ്വ.കെ.അനിൽകുമാർ.