'പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ല'; കെ കെ ശൈലജ
Sep 13, 2023, 14:06 IST
പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ.സാഹചര്യത്തിൽ
താരതമ്യേന റിസ്ക് കുറവാണ്. ഇപ്പോൾ പ്രോടോകോളുണ്ട്. കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ.
2018ൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്യുമ്പോൾ കെകെ ശൈലജയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്ത് 17 മരണങ്ങളാണ് അന്നുണ്ടായത്.