അമേരിക്കക്കാർ ഉൾപ്പടെ 200 പേർക്ക് കൂടി അഫ്ഗാനിസ്ഥാന് വിടാൻ താലിബാൻ അനുമതി
Updated: Sep 9, 2021, 10:39 IST
അഫ്ഗാനിസ്ഥാനിൽ തുടരുന്ന അമേരിക്കൻ പൗരന്മാരെയും മറ്റു രാജ്യക്കാരുമുൾപ്പടെ 200 പേരെ രാജ്യം വിടാൻ താലിബാൻ അനുവദിച്ചു. കാബൂൾ വിമാനത്താവളത്തിൽ നിന്ന് ചാർട്ടർ ഫ്ലൈറ്റുകൾ വഴിയുള്ള യുഎസ് ഒഴിപ്പിക്കൽ അവസാനിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിൽ തുടരുന്നവരെയാണ് ഒഴിപ്പിക്കുന്നത് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുഎസ് പ്രത്യേക പ്രതിനിധി സൽമയ് ഖലീൽസാദ് താലിബാനുമായി ഈ വിഷയത്തിൽ ചർച്ചനടത്തിയതായി റോയിട്ടേഴ്‌സിനോട് സംസാരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. മസാർ-ഇ-ഷെരീഫിൽ ദിവസങ്ങളോളമായി കുടുങ്ങിക്കിടക്കുന്ന ആളുകളും ഇക്കൂട്ടത്തിൽ ഉണ്ടായേക്കും.