നാട്ടിൽ ചില നിയമങ്ങളൊക്കെയുണ്ട്, അതൊക്കെ പാലിക്കാൻ സുരേഷ് ഗോപി തയ്യാറാകണം; കെ മുരളീധരൻ 

 

മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. സുരേഷ് ഗോപി ചെയ്യുന്ന ഒരു കാര്യവും ശരിയല്ലെന്നും ഇപ്പോൾ ചെയ്യുന്നതെല്ലാം ട്രാക്ക് വിട്ടുള്ള പ്രവർത്തികളാണെന്നും കെ മുരളീധരൻ പറഞ്ഞു.

ദൗർഭാഗ്യകരമായ നടപടിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. നാട്ടിൽ ചില നിയമങ്ങളൊക്കെയുണ്ട്, അതൊക്കെ പാലിക്കാൻ സുരേഷ് ഗോപി തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം സംഭവത്തിൽ ‘മാപ്പ്’ ചോദിച്ച് സുരേഷ് ഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തൻ്റെ വാത്സല്യത്തോടെയുള്ള പ്രതികരണത്തിൽ ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.