അടുത്ത 10 വർഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണം; രാഹുൽ ഗാന്ധി

 

എല്ലായിടത്തും വനിതകളുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നും അടുത്ത പത്ത് വർഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണമെന്നും കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി. സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രയത്നം ഉണ്ടാകണം. സ്ത്രീകൾ പുരുഷന്മാരേക്കാൾ മെച്ചപ്പെട്ടവർ ആണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.  മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഉത്സാഹ് കൺവെൻഷനിൽ' സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 

കഴിവുള്ള വനിതകൾ ഭരണ സംവിധാനങ്ങളിലേക്ക് എത്തണം. ന്നാൽ ആർഎസ്എസിന്റെ അഭിപ്രായം അങ്ങനെയല്ല. അതു പൂർണമായും പുരുഷ കേന്ദ്രീകൃതമാണെന്ന് പറയേണ്ടി വരും. ആർഎസ്എസ് ഒരുകാലത്തും സ്ത്രീകളെ മുൻ നിരയിലേക്ക് കൊണ്ടുവന്നിട്ടില്ല. വനിതാ പ്രധാനമന്ത്രിയെ രാജ്യത്തിന്‌ സംഭാവന ചെയ്തത് കോൺഗ്രസ്‌ പാർട്ടി ആണ്. സ്ത്രീകളെ അധികാരത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സ്ത്രീകൾ എന്ത് ധരിക്കണം എന്നും എവിടെ ജോലി ചെയ്യണം എന്നും അവരാണ് തീരുമാനിക്കേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.