തിരുപ്പറകുൺറം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

നാളെ ദീപം തെളിയിക്കാൻ നിർദേശം
 

 

 

തിരുപ്പറകുൺറം മലയിലെ കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കോടതി ഉത്തരവുകൾ ഉദ്യോഗസ്ഥർ മനഃപൂർവം ലംഘിച്ചുവെന്നും രാഷ്ട്രീയ മേലധികാരികളുടെ നിർദേശങ്ങൾക്കനുസരിച്ചാണ് അവർ പ്രവർത്തിച്ചതെന്നും കോടതി വിമർശിച്ചു.

കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെ വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയുടെ നിർണായക പരാമർശം. ക്ഷേത്രത്തിലെ റിസീവർമാരോട് പൂജാരിയുമായി കൂടിയാലോചിച്ച ശേഷം ശനിയാഴ്ച (നവംബർ 28) ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ കോടതി നിർദേശിച്ചു.