തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി

 
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. വൈകുന്നേരം 3 മണിയോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സന്ദീപ് പുറത്തെത്തിയത്. കേസില്‍ എന്‍ഐഎ മാപ്പുസാക്ഷിയാക്കിയ സന്ദീപ് കസ്റ്റംസ് ചുമത്തിയ കോഫെപോസെ തടവ് അവസാനിച്ചതോടെയാണ് ജയില്‍ മോചിതനായത്.

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോളര്‍ കടത്ത് കേസിലും കള്ളപ്പണക്കേസിലും പ്രതിയായതിനാല്‍ കസ്റ്റംസ് കോഫെപോസെ ചുമത്തി കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഒരു വര്‍ഷമാണ് കരുതല്‍ തടങ്കലിന്റെ കാലാവധി. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് സന്ദീപ് നായര്‍ പ്രതികരിച്ചത്.

കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ഇപ്പോള്‍ വിശ്രമമാണ് ആവശ്യമെന്നും സന്ദീപ് പറഞ്ഞു.