സുരേഷ് ഗോപിക്കെതിരെ മുഖപത്രത്തിൽ വന്ന പരാമർശം തള്ളി തൃശൂർ അതിരൂപത
Updated: Nov 5, 2023, 16:04 IST
സുരേഷ് ഗോപിക്കെതിരെ മുഖപത്രമായ കത്തോലിക്കാ സഭയിൽ വന്ന പരാമർശം തള്ളി തൃശൂർ അതിരൂപത. മുഖപത്രത്തിൽ എഴുതിയത് സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്ന് സഭാ വക്താവ് ഫാ.സിംസൺ പി എസ് പറഞ്ഞു. മണിപ്പൂർ കത്തിയെരിയുമ്പോൾ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്നായിരുന്നു മുഖപത്രത്തിൽ ചോദിച്ചിരുന്നത്.
സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുന്ന മുഖപത്രമല്ല കത്തോലിക്കാ സഭ എന്നാണ് വക്താവിന്റെ വിശദീകരണം. സഭയുടെ കീഴിലുള്ള സംഘടന നടത്തിയ മണിപ്പൂർ വിഷയത്തിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ റിപ്പോർട്ടിംഗ് മാത്രമാണ് കത്തോലിക്കാ സഭയിൽ അച്ചടിച്ച് വന്നിട്ടുള്ളതെന്നും വക്താവ് പറഞ്ഞു.