മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശവുമായി വീഡിയോ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
Dec 1, 2021, 17:46 IST
മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ യൂട്യൂബിലൂടെയും ഫെയിസ്ബുക്ക് പേജിലൂടെയും പ്രചരിപ്പിച്ചുവെന്നാണ് കേസ്. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പുകള്‍ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച്.മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. വീഡിയോ ഉള്ളടക്കത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമുള്ളതായി നേരത്തേ കണ്ടെത്തിയിരുന്നു.
കുറച്ചു നാള്‍ മുന്‍പാണ് കേസിന് ആസ്പദമായ വീഡിയോ പുറത്തു വന്നത്. അറസ്റ്റിലായ നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.